Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Shankarakurup

'വി​ശ്വ​ദ​ര്‍​ശ​ന​ത്തി​ന്‍റെ ക​വി​ത' ഇ​​​​ന്ന് മ​​​​ഹാ​​​​ക​​​​വി ജി. ​​​​ശ​​​​ങ്ക​​​​ര​​​​ക്കു​​​​റു​​​​പ്പി​​​​ന്‍റെ 125-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​കം

മ​​​​​ല​​​​​യാ​​​​​ള ക​​​​​വി​​​​​ത​​​​​യു​​​​​ടെ കാ​​​​​ല്‍​പ​​​​​നി​​​​​ക കാ​​​​​ന്തി​​​​​യും മി​​​​​സ്റ്റി​​​​​ക് പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​വും സ​​​​​മ്മേ​​​​​ളി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ജി​​​​​യു​​​​​ടെ കാ​​​​​വ്യ​​​​​ലോ​​​​​കം. അ​​​​​തീന്ദ്രിയ ര​​​​​ഹ​​​​​സ്യം തേ​​​​​ടി​​​​​യു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണം (​​​​​മി​​​​​സ്റ്റി​​​​​സി​​​​​സം) ജി​​​​​യു​​​​​ടെ ക​​​​​വി​​​​​ത​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​ധാ​​​​​ന അ​​​​​ന്ത​​​​​ര്‍​ധാ​​​​​ര​​​​​യാ​​​​​ണ്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ര​​​​​ച​​​​​ന​​​​​ക​​​​​ളി​​​​​ലെ കാ​​​​​ല്‍​പ​​​​​നി​​​​​ക​​​​​ത​​​​​യാ​​​​​ക​​​​​ട്ടെ പ്ര​​​​​പ​​​​​ഞ്ച​​​​​ത്തോ​​​​​ടു​​​​​ള്ള ഉ​​​​​ന്മു​​​​​ഖ​​​​​മാ​​​​​യ ആ​​​​​രാ​​​​​ധ​​​​​ന​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​കൃ​​​​​തി​​​​​യു​​​​​ടെ സൗ​​​​​ന്ദ​​​​​ര്യാ​​​​​തി​​​​​ശ​​​​​യ​​​​​ത്തി​​​​​ല്‍ ല​​​​​യി​​​​​ച്ചു പാ​​​​​ടി​​​​​യ ക​​​​​വി​​​​​യാ​​​​​യി ജി ​​​​​എ​​​​​ന്നും വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. വി​​​​​ശ്വ​​​​​ത്തി​​​​​ന്‍റെ നി​​​​​ഗൂ​​​​​ഢ​​​​​വും അ​​​​​പ്രാ​​​​​പ്യ​​​​​വു​​​​​മാ​​​​​യ ചൈ​​​​​ത​​​​​ന്യം ക​​​​​വി​​​​​യെ എ​​​​​ന്നും മോ​​​​​ഹി​​​​​പ്പി​​​​​ച്ചു. വി​​​​​ശ്വ​​​​​ശ​​​​​ക്തി​​​​​യോ​​​​​ടു​​​​​ള്ള ആ​​​​​രാ​​​​​ധ​​​​​ന ക​​​​​ല​​​​​ര്‍​ന്ന വി​​​​​ധേ​​​​​യ​​​​​ത്വം ഒ​​​​​രു മോ​​​​​ശം പ്ര​​​​​വ​​​​​ണ​​​​​ത​​​​​യാ​​​​​യി ജി ​​​​​ക​​​​​ണ്ടി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ആ​​​​​ര്‍​ദ്ര​​​​​മാ​​​​​യ ഒ​​​​​രു പ്ര​​​​​പ​​​​​ഞ്ച​​​​​വീ​​​​​ക്ഷ​​​​​ണം എ​​​​​ന്നും വ​​​​​ച്ചു​​​​​പു​​​​​ല​​​​​ര്‍​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു.

ആ​​​​​ധു​​​​​നി​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ണ​​​​​ത​​​​​ക​​​​​ളും പ​​​​​രാ​​​​​ധീ​​​​​ന​​​​​ത​​​​​ക​​​​​ളും അ​​​​​തി​​​​​ന്‍റെ പി​​​​​ന്നി​​​​​ലു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​ബോ​​​​​ധ​​​​​വും ജി. ​​​​​ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​​​ന് അ​​​​​ന്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​ത​​​​​യും മ​​​​​ത​​​​​ങ്ങ​​​​​ള്‍ ത​​​​​മ്മി​​​​​ലു​​​​​ള്ള സ​​​​​ഹി​​​​​ഷ്ണു​​​​​ത​​​​​യും സാ​​​​​മു​​​​​ദാ​​​​​യി​​​​​ക സാ​​​​​ഹോ​​​​​ദ​​​​​ര്യ​​​​​വും ഇ​​​​​വി​​​​​ടെ പു​​​​​ല​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ക​​​​​വി ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചു. ആ ​​​​​ത​​​​​ത്വ​​​​​ത്തി​​​​​ല്‍ ഊ​​​​​ന്നി​​​​​ക്കൊ​​​​​ണ്ടു​​​​​ള്ള ര​​​​​ച​​​​​ന​​​​​ക​​​​​ള്‍ നി​​​​​ര്‍​വ​​​​​ഹി​​​​​ക്കാ​​​​​ന്‍ ഉ​​​​​ത്സാ​​​​​ഹി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ല്‍ ത​​​​​ന്‍റെ സ​​​​​മ​​​​​കാ​​​​​ലി​​​​​ക ക​​​​​വി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​യി സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ജീ​​​​​വി​​​​​തം ക​​​​​വി​​​​​ത​​​​​യി​​​​​ല്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​ന്‍ ജി ​​​​​ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. ഇ​​​​​ട​​​ശേ​​​രി ഗോ​​​​​വി​​​​​ന്ദ​​​​​ന്‍​നാ​​​​​യ​​​​​ര്‍, വൈ​​​​​ലോ​​​​​പ്പി​​​​​ള്ളി, എ​​​​​ന്‍.​​​​​വി. കൃ​​​​​ഷ്ണ​​​​​വാ​​​​​രി​​​​​യ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​രെ​​​​​പ്പോ​​​​​ലെ സാ​​​​​മൂ​​​​​ഹി​​​​​ക വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ നേ​​​​​രി​​​​​ട്ട് ക​​​​​വി​​​​​ത​​​യ്​​​​​ക്ക് വി​​​​​ഷ​​​​​യ​​​​​മാ​​​​​ക്കി​​​​​യി​​​​​ല്ല. ഇ​​​​​ട​​​​​ശേ​​​രി​​​​​യു​​​​​ടെ കാ​​​​​വി​​​​​ലെ പാ​​​​​ട്ട്, പൂ​​​​​ത​​​​​പ്പാ​​​​​ട്ട്, വൈ​​​​​ലോ​​​​​പ്പി​​​​​ള്ളി​​​​​യു​​​​​ടെ ആ​​​​​സാം പ​​​​​ണി​​​​​ക്കാ​​​​​ര്‍, എ​​​​​ന്‍.​​​​​വി​​​​​യു​​​​​ടെ തീ​​​​​വ​​​​​ണ്ടി​​​​​യി​​​​​ലെ പാ​​​​​ട്ട് തു​​​​​ട​​​​​ങ്ങി​​​​​യ ക​​​​​വി​​​​​ത​​​​​ക​​​​​ള്‍​ക്ക് സ​​​​​മാ​​​​​ന​​​​​മാ​​​​​യ ആ​​​​​ശ​​​​​യ​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ന്‍ ജി ​​​​​ശ്ര​​​​​ദ്ധാ​​​​​ലു​​​​​വാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

അ​​​​​തി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തു​​​​​ള്ള ഒ​​​​​രു ദാ​​​​​ര്‍​ശ​​​​​നി​​​​​ക ത​​​​​ല​​​​​മാ​​​​​ണ് ജി. ​​​​​അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​തും ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തും.​​ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ദ​​​​​ര്‍​ശ​​​​​നം പ്ര​​​​​പ​​​​​ഞ്ച​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സൂ​​​​​ക്ഷ്മ​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണം ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ശാ​​​​​സ്ത്ര​​​​​ബോ​​​​​ധ​​​​​വും ശാ​​​​​സ്ത്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​വും ജി. ​​​​​ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​​​ന്‍റെ ക​​​​​വി​​​​​ത​​​​​ക​​​​​ളി​​​​​ല്‍ കാ​​​​​ണാം. വി​​​​​ശ്വ​​​​​ദ​​​​​ര്‍​ശ​​​​​നം പോ​​​​​ലു​​​​​ള്ള ര​​​​​ച​​​​​ന​​​​​ക​​​​​ള്‍ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം. ജി​​​​​യു​​​​​ടെ കാ​​​​​ല്‍​പ​​​​​നി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യം ഊ​​​​​ര്‍​ജം നേ​​​​​ടു​​​​​ന്ന​​​​​ത് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും വ​​​​​ള്ള​​​​​ത്തോ​​​​​ള്‍ നാ​​​​​രാ​​​​​യ​​​​​ണ​​​​​മേ​​​​​നോ​​​ന്‍റെ കൃ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ നി​​​​​ന്നാ​​​​​ണെ​​​​​ന്ന് കാ​​​​​ണാം. വ​​​​​ള്ള​​​​​ത്തോ​​​​​ളി​​​​​ന്‍റെ സ്‌​​​​​കൂ​​​​​ളി​​​​​ല്‍ നി​​​​​ന്നാ​​​​​ണ് ജി ​​​​​വ​​​​​രു​​​​​ന്ന​​​​​ത് എ​​​​​ന്ന് സാ​​​​​രം. എ​​​​​ന്നാ​​​​​ല്‍ കാ​​​​​ല്‍​പ​​​​​നി​​​​​ക​​​​​ത​​​​​യു​​​​​ടെ​​​​​യും മി​​​​​സ്റ്റി​​​​​സി​​​​​സ​​​​​ത്തി​​​ന്‍റെ​​​​​യും ചി​​​​​റ​​​​​കി​​​​​ല്‍ എ​​​​​ത്ര​​​​​യോ ആ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ജി​​​​​യു​​​​​ടെ ക​​​​​വി​​​​​ത വ​​​​​ള​​​​​ര്‍​ന്നു​​​​​വി​​​​​ക​​​​​സി​​​​​ച്ച​​​​​ത്.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലെ കാ​​​​​ല​​​​​ടി​​​​​ക്ക​​​​​ടു​​​​​ത്ത് നാ​​​​​യ​​​​​ത്തോ​​​​​ട് എ​​​​​ന്ന ഗ്രാ​​​​​മ​​​​​ത്തി​​​​​ല്‍ നെ​​​​​ല്ലി​​​​​ക്കാ​​​​​പ്പു​​​​​ള്ളി ശ​​​​​ങ്ക​​​​​ര​​​​​വാ​​​​​രി​​​​​യ​​​​​രു​​​​​ടെ​​​​​യും വ​​​​​ട​​​​​ക്കി​​​​​നി വീ​​​​​ട്ടി​​​​​ല്‍ ല​​​​​ക്ഷ്മി​​​​​ക്കു​​​​​ട്ടി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​യി 1901 ജൂ​​​​​ണ്‍ മൂ​​​​​ന്നി​​​​​നാ​​​​​ണ് ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​​​ന്‍റെ ജ​​​​​ന​​​​​നം. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ സ്‌​​​​​കൂ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം. മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ വെ​​​​​ര്‍​ണാ​​​​​കു​​​​​ല​​​​​ര്‍ ഹ​​​​​യ​​​​​ര്‍ സെ​​​​​ക്ക​​​ൻ​​​ഡ​​​റി​​​​​യി​​​​​ല്‍നി​​​​​ന്ന് പ​​​​​ണ്ഡി​​​​​ത പ​​​​​രീ​​​​​ക്ഷ​​​​​യും വി​​​​​ദ്വാ​​​​​ന്‍ പ​​​​​രീ​​​​​ക്ഷ​​​​​യും പാ​​​​​സാ​​​​​യി. പ​​​​​തി​​​​​നേ​​​​​ഴാം വ​​​​​യ​​​​​സി​​​​​ല്‍ ഹെ​​​​​ഡ്മാ​​​​​സ്റ്റ​​​​​റാ​​​​​യി ജോ​​​​​ലി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ച ച​​​​​രി​​​​​ത്ര​​​​​വും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ണ്ട്. 1937ല്‍ ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ളം മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ല്‍ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യ​​​​​തോ​​​​​ടെ ജി​​​​​യു​​​​​ടെ സ​​​​​ര്‍​ഗ​​​​​ജീ​​​​​വി​​​​​ത​​​​​വും സാ​​​​​ഹി​​​​​ത്യ​​​​​ജീ​​​​​വി​​​​​ത​​​​​വും പ​​​​​ര​​​​​ക്കെ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. 1931ലാ​​​​​യി​​​​​രു​​​​​ന്നു സു​​​​​ഭ​​​​​ദ്ര​​​​​യു​​​​​മാ​​​​​യു​​​​​ള്ള വി​​​​​വാ​​​​​ഹം. ആ ​​​​​ദാ​​​​​മ്പ​​​​​ത്യ​​​​​ത്തി​​​​​ല്‍ ര​​​​​ണ്ടു​​​​​മ​​​​​ക്ക​​​​​ള്‍. ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥും രാ​​​​​ധ​​​​​യും. രാ​​​​​ധ​​​​​യെ വി​​​​​വാ​​​​​ഹം ചെ​​​​​യ്ത​​​​​ത് പ്ര​​​​​ശ​​​​​സ്ത നി​​​​​രൂ​​​​​പ​​​​​ക​​​​​നും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ഡോ. ​​​​​എം. അ​​​​​ച്യു​​​​​ത​​​​​ന്‍. അ​​​​​ദ്ദേ​​​​​ഹം ഇ​​​​​ന്നി​​​​​ല്ല.

നാ​​​​​ലാം വ​​​​​യ​​​​​സി​​​ല്‍ ക​​​​​വി​​​​​ത​​​​​ക​​​​​ള്‍ എ​​​​​ഴു​​​​​തി​​​ത്തു​​​ട​​​​​ങ്ങി. സാ​​​​​ഹി​​​​​ത്യ​​​​​കൗ​​​​​തു​​​​​കം (​​​​​നാ​​​​​ലു​​​​​ഭാ​​​​​ഗം), സൂ​​​​​ര്യ​​​​​കാ​​​​​ന്തി, ന​​​​​വാ​​​​​തി​​​​​ഥി, പൂ​​​​​ജാ​​​​​പു​​​​​ഷ്പം, ചെ​​​​​ങ്ക​​​​​തി​​​​​രു​​​​​ക​​​​​ള്‍, നി​​​​​മി​​​​​ഷം, മു​​​​​ത്തു​​​​​ക​​​​​ള്‍, വ​​​​​ന​​​​​ഗാ​​​​​യ​​​​​ക​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന കൃ​​​​​തി​​​​​ക​​​​​ള്‍. ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ ടാ​​​​​ഗോ​​​​​റി​​​​​ന്‍റെ ക​​​​​വി​​​​​ത​​​​​ക​​​​​ളോ​​​​​ട് വ​​​​​ലി​​​​​യ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു ജി. ​​​​​ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​​​ന്. അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ടാ​​​​​ഗോ​​​​​റി​​​ന്‍റെ ഗീ​​​​​താ​​​​​ഞ്ജ​​​​​ലി മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് വി​​​​​വ​​​​​ര്‍​ത്ത​​​​​നം ചെ​​​​​യ്തു. അ​​​​​തു​​​​​പോ​​​​​ലെ കാ​​​​​ളി​​​​​ദാ​​​​​സ​​​​​ന്‍റെ മി​​​​​സ്റ്റി​​​​​ക് സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള മേ​​​​​ഘ​​​​​സ​​​​​ന്ദേ​​​​​ശം ‘മേ​​​​​ഘഛാ​​​​​യ’ എ​​​​​ന്ന പേ​​​​​രി​​​​​ല്‍ മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് മൊ​​​​​ഴി മാ​​​​​റ്റി.

ച​​​​​ന്ദ​​​​​ന​​​​​ക്ക​​​​​ട്ടി​​​​​ല്‍, പെ​​​​​രു​​​​​ന്ത​​​​​ച്ച​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​ഖ്യാ​​​​​ന ക​​​​​വി​​​​​ത​​​​​ക​​​​​ള്‍ ഏ​​​​​റെ പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണ്. പെ​​​​​രു​​​​​ന്ത​​​​​ച്ച​​​​​ന് മ​​​​​ക​​​​​നോ​​​​​ട് തോ​​​​​ന്നു​​​​​ന്ന അ​​​​​സൂ​​​​​യ ക​​​​​ല​​​​​ര്‍​ന്ന വി​​​​​കാ​​​​​രം ത​​​​​ന്നെ​​​​​യാ​​​​​ണ് പെ​​​​​രു​​​​​ന്ത​​​​​ച്ച​​​​​ന്‍ എ​​​​​ന്ന ക​​​​​വി​​​​​ത​​​​​യു​​​​​ടെ വി​​​​​ഷ​​​​​യം. പ്ര​​​​​കൃ​​​​​തി​​​​​യെ​​​​​യും പ​​​​​രി​​​​​സ്ഥി​​​​​തി​​​​​യെ​​​​​യും ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന ഉ​​​​​പ​​​​​രി​​​​​വ​​​​​ര്‍​ഗ​​​​​ത്തി​​​​​ന്‍റെ സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു മു​​​​​ന്നി​​​​​ല്‍ നി​​​​​സ​​​ഹാ​​​​​യ​​​​​മാ​​​​​കു​​​​​ന്ന പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ന്‍റെ ഗ​​​​​ദ്ഗ​​​​​ദം ത​​​​​ന്നെ​​​​​യാ​​​​​ണ് ച​​​​​ന്ദ​​​​​ന​​​​​ക്ക​​​​​ട്ടി​​​​​ല്‍ എ​​​​​ന്ന ക​​​​​ഥാ​​​​​കാ​​​​​വ്യം. മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ള്‍ ഹൃ​​​​​ദ​​​​​യ​​​​​പൂ​​​​​ര്‍​വം ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ കാ​​​​​വ്യ​​​​​മാ​​​​​ണ് ചന്ദനക്കട്ടിൽ. ‘വി​​​​​ശ്വ​​​​​ദ​​​​​ര്‍​ശ​​​​​നം’ എ​​​​​ന്ന ക​​​​​വി​​​​​ത​​​​​യാ​​​​​ക​​​​​ട്ടെ വി​​​​​ശ്വ​​​​​ത്തി​​​​​ന്‍റെ മ​​​​​ഹാ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ല്‍ വി​​​​​സ്മ​​​​​യ​​​​​ഭ​​​​​രി​​​​​ത​​​​​നാ​​​​​യി നി​​​​​ല്‍​ക്കു​​​​​ന്ന ക​​​​​വി​​​​​യെ കാ​​​​​ണി​​​​​ച്ചു ത​​​​​രു​​​​​ന്നു.

ജി. ​​​​​ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​ന്‍റെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​തും ഏ​​​​​റ്റ​​​​​വും വാ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മാ​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​വ​​​​​തി​​​​​യാ​​​​​ണ് ‘ഇ​​​​​ന്നു ഞാ​​​​​ന്‍ നാ​​​​​ളെ നീ’. ​​​​​ക​​​​​വി​​​​​ത ഇ​​​​​ങ്ങ​​​​​നെ തു​​​​​ട​​​​​ങ്ങു​​​​​ന്നു:

“ഇ​​​​​ന്നു ഞാ​​​​​ന്‍ നാ​​​​​ളെ നീ, ​​​​​ഇ​​​​​ന്നു ഞാ​​​​​ന്‍ നാ​​​​​ളെ നീ
​​​​​ഇ​​​​​ന്നും പ്ര​​​​​തി​​​​​ധ്വ​​​​​നി​​​​​ക്കു​​​​​ന്നി​​​​​തെ​​​​​ന്നോ​​​​​ര്‍​മ്മ​​​​​യി​​​​​ല്‍!
പാ​​​​​ത​​​​​വ​​​​​ക്ക​​​​​ത്തെ മ​​​​​ര​​​​​ത്തി​​​​​ന്‍ ക​​​​​രി​​​​​നി​​​​​ഴ​​​​​ല്‍
പ്രേ​​​​​തം ക​​​​​ണ​​​​​ക്കെ ക്ഷ​​​​​ണ​​​​​ത്താ​​​​​ല്‍ വ​​​​​ള​​​​​ര​​​​​വേ
എ​​​​​ത്ര​​​​​യും പേ​​​​​ടി​​​​​ച്ച​​​​​ര​​​​​ണ്ട ചി​​​​​ല ശു​​​​​ഷ്‌​​​​​ക
പ​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മോ​​​​​ഹം ക​​​​​ല​​​​​ര്‍​ന്നു പ​​​​​തി​​​​​ക്ക​​​​​വേ
ആ​​​​​സ​​​​​ന്ന​​​​​മൃ​​​​​ത്യു​​​​​വാം നി​​​​​ശ്ചേ​​​​​ഷ്‌​​​ട മാ​​​​​രു​​​​​ത​​​​​ന്‍
ശ്വാ​​​​​സ​​​​​മി​​​​​ട​​​​​ക്കി​​​​​ട​​​​​ക്കാ​​​​​ഞ്ഞു വ​​​​​ലി​​​​​ക്ക​​​​​വേ”

സ​​​​​ന്ധ്യാ​​​​​സ​​​​​മ​​​​​യ​​​​​ത്ത് വ​​​​​ഴി​​​​​വ​​​​​ക്കി​​​​​ല്‍ നി​​​​​ല്‍​ക്കു​​​​​ന്ന ക​​​​​വി​​​​​യു​​​​​ടെ മ​​​​​ന​​​​​സി​​​നെ ഉ​​​​​ല​​​​​യ്ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​ക​​​​​ളാ​​​​​ണ് കാ​​​​​ണു​​​​​ന്ന​​​​​ത്. അ​​​​​ന്തി​​​​​വാ​​​​​ന​​​​​വും സ​​​​​ന്ധ്യാ​​​​​ശോ​​​​​ണി​​​​​മ​​​​​യും സാ​​​​​ധാ​​​​​ര​​​​​ണ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ല്‍ മൃ​​​​​ത്യു​​​​​ബോ​​​​​ധം മു​​​​​ഴ​​​​​ച്ചു​​​​​നി​​​​​ല്‍​ക്കു​​​​​ന്ന ക​​​​​വി​​​​​യു​​​​​ടെ ഭാ​​​​​വ​​​​​ന അ​​​​​വി​​​​​ടെ​​​​​യെ​​​​​ല്ലാം മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഗ​​​​​ന്ധം തേ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.​​ ക​​​​​വി​​​ത​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം ഒരു ശ​​​​​വ​​​​​മ​​​​​ഞ്ചം വ​​​​​ഹി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള യാ​​​​​ത്ര​​​​​യും കാ​​​​​ണു​​​​​ന്നു.

“ഇ​​​​​ല്ല പൂ​​​​​വ​​​​​ര്‍​ഷം, വി​​​​​ഷാ​​​​​ദം കി​​​​​ട​​​​​ന്ന​​​​​ല
ത​​​​​ല്ലു​​​​​ന്ന പൈ​​​​​ത​​​​​ലി​​​​​ന്‍ ക​​​​​ണ്ണു​​​​​നീ​​​​​രെ​​​​​ന്നി​​​​​യേ!
വ​​​​​ന്നു ത​​​​​റ​​​​​ച്ചി​​​​​തെ​​​​​ന്‍ ക​​​​​ണ്ണി​​​​​ലാ​​​​​പെ​​​​​ട്ടി​​​​​മേ​​​​​ല്‍
നി​​​​​ന്നു​​​​​മാ​​​​​റ​​​​​ക്ഷ​​​​​രം ‘ഇ​​​​​ന്നു ഞാ​​​​​ന്‍ നാ​​​​​ളെ നീ’
​​​​​ഒ​​​​​ന്നു ന​​​​​ടു​​​​​ങ്ങി ഞാ,​​​​​ നാ​​​​​ ന​​​​​ടു​​​​​ക്കം ത​​​​​ന്നെ
മി​​​​​ന്നു​​​മു​​​​​ഡു​​​​​ക്ക​​​​​ളി​​​​​ല്‍ ദൃ​​​​​ശ്യ​​​​​മാ​​​​​ണി​​​​​പ്പൊ​​​​​ഴും.”

ശ​​​​​വ​​​​​പ്പെ​​​​​ട്ടി​​​​​യി​​​​​ല്‍ എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ച വാ​​​ക്യം മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​ത​​​​​യാ​​​​​യി ക​​​​​വി കാ​​​​​ണു​​​​​ന്നു. ഇ​​​​​ത്ര സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ലും അ​​​​​പൂ​​​​​ര്‍​വ​​​​​ദ​​​​​ര്‍​ശ​​​​​നം ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ ക​​​​​വി​​​​​ക്ക് സാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്നു ഞാ​​​​​ന്‍ നാ​​​​​ളെ നീ ​​​​​എ​​​​​ന്ന​​​​​ത് പ്ര​​​​​പ​​​​​ഞ്ച​​​​​നി​​​​​യ​​​​​മ​​​​​മാ​​​​​ണ്. അ​​​​​ത് ഭൂ​​​​​മി​​​​​യി​​​​​ല്‍ മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും തെ​​​​​ളി​​​​​​​യു​​​​​ന്നു എ​​​​​ന്നാ​​​​​ണ് ക​​​​​വി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​നം അ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ച ജി. ​​​​​ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പ് കേ​​​​​ന്ദ്ര​​​​​സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി അം​​​​​ഗ​​​​​മാ​​​​​യും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചു. 1965ല്‍ ​​​​​ജി ആ​​​​​ദ്യ​​​​​മാ​​​​​യി ജ്ഞാ​​​​​ന​​​​​പീ​​​​​ഠ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​വ​​​​​ന്നു. ജി​​​​​യു​​​​​ടെ ‘ഓ​​​​​ട​​​​​ക്കു​​​​​ഴ​​​​​ല്‍’ എ​​​​​ന്ന കൃ​​​​​തി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മ്മാ​​​​​നം. കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ​​​​​യും കേ​​​​​ന്ദ്ര​​​​​സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ​​​​​യും അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍ ജി​​​​​യെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചു. പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ ബ​​​​​ഹു​​​​​മ​​​​​തി ന​​​​​ല്‍​കി രാ​​​​​ഷ്‌​​​ട്രം ജി​​​​​യെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി.

ജി​​​​​യു​​​​​ടെ ക​​​​​വി​​​​​ത​​​​​ക​​​​​ള്‍ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യും ശ്ര​​​​​ദ്ധേ​​​​​നേ​​​​​ടി. നി​​​​​ര്‍​മ​​​​​ല, അ​​​​​ഭ​​​​​യം തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​റ് ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​ദ്ദേ​​​​​ഹം പാ​​​​​ട്ടെ​​​​​ഴു​​​​​തി. സാ​​​​​ഗ​​​​​ര​​​​​ഗീ​​​​​തം എ​​​​​ന്ന ക​​​​​വി​​​​​ത ‘ശ്രാ​​​​​ന്ത​​​​​മം​​​​​ബ​​​​​രം നി​​​​​ദാ​​​​​ഘോ​​​​​ഷ്മ​​​​​ള സ്വ​​​​​പ്‌​​​​​നാ​​​​​ക്രാ​​​​​ന്തം’ എ​​​​​ന്നു തു​​​​​ട​​​​​ങ്ങു​​​​​ന്ന ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​ഗാ​​​​​ന​​​​​മാ​​​​​യി പ​​​​​രി​​​​​ണ​​​​​മി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. 1978 ഫെ​​​​​ബ്രു​​​​​വ​​​​​രി ര​​​​​ണ്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ജി​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗം. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ ഓ​​​​​ട​​​​​ക്കു​​​​​ഴ​​​​​ല്‍ അ​​​​​വാ​​​​​ര്‍​ഡ് വ​​​​​ര്‍​ഷം​​​തോ​​​​​റും ന​​​​​ല്‍​കി​​​​​വ​​​​​രു​​​​​ന്നു.

ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പി​​​​​ന്‍റെ ക​​​​​വി​​​​​ത​​​​​ക​​​​​ളെ വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സു​​​​​കു​​​​​മാ​​​​​ര്‍ അ​​​​​ഴീ​​​​​ക്കോ​​​​​ട് ര​​​​​ചി​​​​​ച്ച ‘ശ​​​​​ങ്ക​​​​​ര​​​​​ക്കു​​​​​റു​​​​​പ്പ് വി​​​​​മ​​​​​ര്‍​ശി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു’ എ​​​​​ന്ന കൃ​​​​​തി സാ​​​​​ഹി​​​​​ത്യ​​​​​ലോ​​​​​ക​​​​​ത്ത് ഏ​​​​​റെ ച​​​​​ര്‍​ച്ച ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ങ്കി​​​​​ലും ജി​​​​​യു​​​​​ടെ കാ​​​​​വ്യ​​​​​ലോ​​​​​ക​​​​​ത്ത് വി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​സ്വാ​​​​​ദ​​​​​ക​​​​​ര്‍​ക്ക് അ​​​​​ത് ഒ​​​​​രി​​​​​ക്ക​​​​​ലും വി​​​​​ല​​​​​ങ്ങു​​​​​ത​​​​​ടി​​​​​യാ​​​​​യി​​​​​ല്ല. വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​കൃ​​​​​തി വ​​​​​ന്ന​​​​​ശേ​​​​​ഷം ജി​​​​​യു​​​​​ടെ കൃ​​​​​തി​​​​​ക​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വാ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​​​ന്നും ക​​​​​വി​​​​​ത​​​​​യു​​​​​ടെ സ​​​​​ന്ധ്യാ​​​​​കാ​​​​​ശ​​​​​ത്ത് വി​​​​​ഷാ​​​​​ദ​​​​​ത്തി​​​​​ന്‍റെ ശോ​​​​​ണി​​​​​മ പ​​​​​ര​​​​​ത്തി ജി​​​​​യു​​​​​ടെ ക​​​​​ല്‍​പ​​​​​ന​​​​​ക​​​​​ള്‍ തെ​​​​​ളി​​​​​യു​​​​​ക​​​​​യാ​​​​​ണ്.

Latest News

Corehub Up